അച്ഛൻ
അതിരാവിലെ കിടക്കയിൽ അമ്മ കൊണ്ടുവന്ന ചായയും കുടിച്ച് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാൽ വീണ്ടും കിടക്കയിലേക്ക് ചായുമ്പോൾ ജനാലയിലൂടെ ഞാൻ കണ്ടു.കൈക്കോട്ടും തലേക്കെട്ടുമായി പാടത്തെ വെയിലിലേക്ക് ഇറങ്ങുന്ന അച്ഛനെ.അലസതയുടെ മൂടുപടം എടുത്തണിഞ് വീണ്ടും ഞാൻ കിടന്നു.ഉച്ചയ്ക്ക് ഞാൻ ചോറുണ്ട് വരാന്തയിൽ മൊബൈൽ ഫോണുമായി സല്ലപിക്കുമ്പോൾ വിയർത്തു കുളിച്ചു കയറിവന്നു അതേ അച്ഛൻ.അധികം താമസിക്കാതെ വീണ്ടും അതെ പാലക്കാടൻ ചൂടിലേക്ക് അച്ഛൻ ഇറങ്ങി നടന്നു.സിവിൽ എൻജിനീയറിങ് പഠിച്ചു എന്നതൊഴിച്ചാൽ ഒരു ജോലിയും ഇല്ലാതെ വീട്ടിലുണ്ട് സദാസമയവും.കൊല്ലങ്ങൾ നീണ്ട പഠിപ്പിനൊടുവിൽ വീട്ടിൽ വിശ്രമമാണ്.എന്റെ ജനനം മുതൽ ഞാൻ കാണുന്നതാണ് എൻ്റെ അച്ഛന്റെ ജോലി.സ്കൂളിൽ പലപ്പോഴും നിന്റെ അച്ചനെന്താണ് ജോലി എന്ന് ചോദിക്കുമ്പോൾ ഉത്തരം പറയാൻ എനിക്ക് മടിയായിരുന്നു.എന്നിട്ടും ആ കൃഷിക്കാരന്റെ വരുമാനം കൊണ്ട് ഞാൻ സിവിൽ പാസായി.പഠിപ്പ് കഴിഞ് ജോലി ഒന്നും ആകാതെ വീട്ടിലിരിക്കുമ്പോൾ.'അമ്മ പോലും പറഞ്ഞു എന്തെങ്കിലും ജോലിക്ക് പോടാ എന്ന് .എന്നിട്ടും അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല.അതെ വർഷത്തെ കർക്കിടക മഴയിൽ ഭൂരിഭാഗം കൃഷിയും നശിച്ചിട്ടും അതൊന്നും കൂസാതെ അതേ പുഞ്ചിരിയോടെ അച്ഛൻ പാടത്തേക്ക് നടന്നു..വർഷങ്ങള്ക്കിപ്പുറം ആ പാലക്കാടൻ ചൂടിൽ നിന്ന് മരുഭൂമിയിലെ ഓഫിസിൽ ഇരിക്കുമ്പോൾ ഓർമ്മ മുഴുവൻ അച്ഛനിലാണ്...
അവധിക്ക് നാട്ടിൽ വരുമ്പോൾ മക്കൾ ഞാൻ അന്ന് ചെയ്തിരുന്ന അതേകാര്യം എന്നോടും കാണിക്കും എന്ന കാലത്തിന്റെ അനിവാര്യത അവർത്തിക്കപ്പെടാം,അപ്പോൾ ഞാൻ എന്റെ അച്ഛനെ ഓർക്കും അപ്പോഴും ഇന്ന് ആ അച്ഛൻ എന്റെ കൂടെ ഇല്ലല്ലോ എന്ന വേദന എന്നെ അലട്ടും........
by Abhishek